Connect with us

Kerala

ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. 

Published

|

Last Updated

താമരശ്ശേരി| അമ്പായത്തോട്ട് പ്രവര്‍ത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴിയറവുമാലിന്യ സംസ്‌കരണപ്ലാന്റ് അടച്ചുപൂട്ടാന്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കര്‍ശന ഉത്തരവ്. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ 2026 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷര്‍ ഓര്‍ഡറില്‍ നിര്‍ദേശിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസത്തെ മഴയില്‍  പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.

ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.

Content Highlights:
The Kerala State Pollution Control Board ordered the immediate closure of the Fresh Cut poultry waste plant in Ambayathode. The action followed severe river pollution caused by rain flooding the facility. Chief Minister intervened after local protests and a stop memo from Kattippara Panchayat.

---- facebook comment plugin here -----

Latest