Kerala
തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാള്‍ കയര്‍പൊട്ടിവീണ് മരിച്ചു
സംഭവത്തില്‍ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുമ്പള| കുമ്പളയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാള്‍ കയര്‍പൊട്ടിവീണ് മരിച്ചു. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദണ്ഡഗോളി മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54) ആണ് മരിച്ചത്. വീട്ടുകാര്‍ ജോലിക്ക് പോയിരുന്ന ബന്ധുക്കള്‍ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ അവശനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Content Highlights:
A 54-year-old man named Jayendra died in Kumbla after a rope snapped during a suicide attempt. The incident occurred at Dandagoli Manjalappaduppu when his family members were away. Kumbla police registered a case of unnatural death and initiated an investigation.




