Connect with us

Kerala

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു

ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്തതായി കണ്ടത്

Published

|

Last Updated

കണ്ണൂര്‍  | പെരിങ്ങോം കുറ്റൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച്. 50 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. കുറ്റൂരിലെ കോറോത്ത് കൊവ്വല്‍ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്.

നഫീസയും കുടുംബവും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്തതായി കണ്ടത്. ്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം നടഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് നായ വീടിനു പിന്‍വശത്തെ ഇടവഴിയിലൂടെ 400 മീറ്ററോളം ദൂരം ഓടി തിരിച്ചു വരികയായിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പിയും സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നുണ്ട്.

 

---- facebook comment plugin here -----

Latest