international women's day
വനിതകൾക്കായി ഒരു ദിനം
1975 ല്‍ ആണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകത്തെ മുഴുവൻ വനിതകളുടെയും കരുത്ത് വിളിച്ചോതുന്ന ദിനം കൂടിയാണ്. ഫ്ലോറൻസ് നൈറ്റിംഗേലും സരോജിനി നായിഡുവും മേരി ക്യൂറിയും എല്ലാം ഈ ദിനത്തിൽ കൂടുതൽ കൂടുതൽ ഓർമ്മിക്കപ്പെടുന്നു.
വനിതകളെ ആദരിക്കാൻ വേണ്ടിയല്ല, സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, സ്ത്രീകൾ നേരിടുന്ന അസമത്വങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ പോരാടുന്നതിനും സമൂഹത്തിൽ തുല്യത കൈവരിക്കുന്നതിനും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനും സ്ത്രീകൾ ഉൾപ്പടെയുള്ള സമൂഹത്തെ പ്രചോദിതരാക്കാനുള്ള ഒരു വലിയ ചുവടുവെപ്പായാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്.
1975 ല്‍ ആണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആക്‌സലറേറ്റ് ആക്ഷന്‍ എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ സന്ദേശം. തൊഴില്‍, ആരോഗ്യം, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരായും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തി. 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. 1910 ല്‍, കോപ്പന്‍ഹേഗനില്‍ നടന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തിലാണ് വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയര്‍ന്നത് .