Kerala
ചൂരല്‍മലയില്‍ പാലത്തില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി
ഫയര്‍ ഫോഴ്‌സ് സംഘമാണ് തീവ്ര പരിശ്രമത്തിനൊടുവില്‍ പശുവിനെ രക്ഷപ്പെടുത്തിയത്. ശക്തമായ കുത്തൊഴുക്കില്‍ വെള്ളത്തില്‍ മുങ്ങിയ പാലത്തിലാണ് പശു കുടുങ്ങിയത്.
കല്‍പ്പറ്റ | ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ പാലത്തില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്‌സ് സംഘമാണ് തീവ്ര പരിശ്രമത്തിനൊടുവില്‍ പശുവിനെ രക്ഷപ്പെടുത്തിയത്.
ശക്തമായ കുത്തൊഴുക്കില്‍ വെള്ളത്തില്‍ മുങ്ങിയ പാലത്തിലാണ് പശു കുടുങ്ങിയത്. പശുവിന്റെ ദേഹത്ത് പലയിടത്തും പരുക്കേറ്റിട്ടുണ്ട്.
കരയിലെത്തിയപ്പോള്‍ തീരെ അവശ നിലയിലായിരുന്ന പശു പിന്നീട് ആരോഗ്യനില വീണ്ടെടുത്തു. കനത്ത മഴയാണ് ചൂരല്‍മലയില്‍ നിലവില്‍ പെയ്യുന്നത്.
---- facebook comment plugin here -----