Connect with us

anti narcotic

കോഴിക്കോട് എന്‍ ഐ ടിക്ക് സമീപം വില്‍പ്പനക്കെത്തിച്ച മയക്കുമരുന്നു ശേഖരം പിടികൂടി

കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എം ഡി എം എ വെള്ളലശ്ശേരിയിലാണു പിടിയിലായത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് എന്‍ ഐ ടിക്ക് സമീപം വില്‍പ്പനക്കെത്തിച്ച മയക്കുമരുന്നു ശേഖരം പിടികൂടി. കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 260.537 ഗ്രാം വിവിധ രൂപത്തിലുള്ള എം ഡി എം എ വെള്ളലശ്ശേരിയിലാണു പിടിയിലായത്.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജന്‍സ് ബ്യൂറോയും എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മയക്കുമരുന്നു കടത്തിയ കുന്നമംഗലം പാലിശ്ശേരി സ്വദേശി ഷറഫുദീന്‍ പിടിയിലായി.

കോഴിക്കോട് എന്‍ ഐ ടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങിയാണ് ഇയാള്‍ ഇരകളെ വലയിലാക്കിയതെന്ന് എക്സൈസ് അറിയിച്ചു. ഉത്തരമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍മാരായ പി കെ മുഹമ്മദ് ഷഫീഖ്, ടി ഷിജുമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, അജിത്ത്, അര്‍ജുന്‍ വൈശാഖ്, ഇ അഖില്‍ദാസ് എന്നിവരും കോഴിക്കോട് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ പി കെ അനില്‍കുമാര്‍, വി പി ശിവദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍, റഹൂഫ്, ഡ്രൈവര്‍ പ്രബീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മയക്കുമരുന്നു വേട്ടക്ക് നേതൃത്വം നല്‍കിയത്.

 

Latest