bus accident
കോഴിക്കോട് മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞു
ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കോഴിക്കോട് | മാവൂർ കൽപ്പള്ളിയിൽ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു. എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞത്. ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ബസ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. രാവിലെ പത്തോടെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്ന കാശിനാഥൻ എന്ന ബസ് ആണ് അപകടത്തിൽപെട്ടത്.







