Connect with us

Kerala

തേവര എസ്എച്ച് സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസിന് തീപിടിച്ചു; ആളപായമില്ല

ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന്റെ മുന്‍ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്.

Published

|

Last Updated

കൊച്ചി|തേവര എസ് എച്ച് സ്‌കൂളിലേക്ക് കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കുണ്ടന്നൂരില്‍ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അപകട സൂചന ലഭിച്ച ഉടന്‍ ബസ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസില്‍ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാന്‍ ആളപായം ഉണ്ടായില്ല.

ബസിന്റെ മുന്‍ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

കുട്ടികള്‍ ബസിലേക്ക് കയറുന്ന സമയത്താണ് തീ പിടിച്ചത്. തീപിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

 

 

 

Latest