Kerala
എ അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു
കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയുടേതാണ് നടപടി
കൊച്ചി | യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുല്‍ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരുന്നത്.
കേരളത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുല്‍ സത്താര്‍. റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്നാണ് എന്‍ഐഎ അറസ്റ് ചെയ്തത്.
അബ്ദുല്‍ സാത്താറിനെ കഴിഞ്ഞ മാസം 20 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ ഐ എ അപേക്ഷ സമര്‍പ്പിച്ചത്.
---- facebook comment plugin here -----





