Connect with us

Kerala

വയനാട്ടിലെ ഫ്‌ളാറ്റില്‍ 58-കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

വൈത്തിരി | വയനാട് ലക്കിടിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. 58കാരനായ സജി ജോര്‍ജാണ് മരിച്ചത്. അടിവാരം പുതുപ്പാടി സ്വദേശിയാണ് സജി.

ബുധനാഴ്ചയാണ് ഫ്‌ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest