Connect with us

National

പഞ്ചാബില്‍ പെട്രോളിനും ഡീസലിനും 90 പൈസ സെസ് ഏര്‍പ്പെടുത്തി

ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിത്തിലാണ്‌ ഈ കാര്യം തീരുമാനിച്ചത്.

Published

|

Last Updated

ചണ്ഡീഗഡ്| പഞ്ചാബ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ സെസ് ചുമത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിത്തിലാണ്‌ ഈ കാര്യം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി അമന്‍ അറോറ അറിയിച്ചത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസയായിരിക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അറോറ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.