Kuwait
45-ാമത് ജി സി സി ഉച്ചകോടി ഞായറാഴ്ച കുവൈത്തില്‍
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹിന്റെ ക്ഷണക്കത്ത് സല്‍മാന്‍ രാജാവിന് ലഭിച്ചു.
റിയാദ് | ഡിസംബര്‍ ഒന്നിന് കുവൈത്തില്‍ നടക്കുന്ന 45-ാമത് (ജി സി സി) ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയിലേക്ക് സല്‍മാന്‍ രാജാവിന് കുവൈത്ത് അമീറിന്റെ പ്രത്യേക ക്ഷണം ലഭിച്ചതായി സഊദി ഏജന്‍സി.
കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹിന്റെ ക്ഷണക്കത്ത് റിയാദില്‍ വെച്ച് കൈമാറി.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഊദി സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് കത്ത് കൈമാറിയത്.







