Connect with us

Kozhikode

'ടു മില്യണ്‍ പ്ലഡ്ജ്': മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പങ്കാളിയായി

കുന്ദമംഗലം പോലീസ് സിവില്‍ ഓഫീസര്‍ വിപിന്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.

Published

|

Last Updated

കുന്ദമംഗലം | അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ‘ടു മില്യണ്‍ പ്ലഡ്ജ്’ ജനകീയ മാസ്സ് കാമ്പയിനില്‍ കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പങ്കാളികളായി. കുന്ദമംഗലം പോലീസ് സിവില്‍ ഓഫീസര്‍ വിപിന്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.

വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി ബൈജു ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ഷാജി കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ എം ഫിറോസ് ബാബു, ഹെഡ്മാസ്റ്റര്‍ നിയാസ് ചോല, വി പി ബഷീര്‍, എന്‍ ഷമീര്‍, കെ വി സാജിത, ഒ ടി ഷഫീഖ് സഖാഫി, എം വി ഫഹദ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി പി റഷീജ പ്രസംഗിച്ചു.

ലഹരിക്കെതിരെ ഹയര്‍ സെക്കന്‍ഡറി സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈമിംഗ് ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടന സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

 

Latest