Kerala
'അവര്‍ പാര്‍ട്ടിയുടെ ആരുമല്ല'; ഷമ മുഹമ്മദിനെതിരെ കെ സുധാകരന്‍
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പരിഗണിച്ചില്ലെന്ന ഷമയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.
തിരുവനന്തപുരം | കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പരിഗണിച്ചില്ലെന്ന ഷമയുടെ വിമര്‍ശനത്തോട് പ്രതികരിക്കവെയാണ് രൂക്ഷ പ്രതികരണവുമായി സുധാകരന്‍ രംഗത്തെത്തിയത്.
അക്കാര്യം അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.
---- facebook comment plugin here -----