Connect with us

Kozhikode

'സാധ്യം; പഠനം ലളിതം' ഈര്‍പോണ സ്‌കൂളില്‍ സമാപിച്ചു

45 മണിക്കൂര്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും അതിന് നേതൃത്വം നല്‍കിയ മെന്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.

Published

|

Last Updated

താമരശ്ശേരി | മര്‍കസ് നോളജ് സിറ്റിയുടെ വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സാധ്യം; പഠനം ലളിതം’ പദ്ധതി ഈര്‍പോണ സ്‌കൂളില്‍ വിജയകരമായി സമാപിച്ചു. പഠനകാര്യത്തില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്കാവശ്യമായ പരിശീലനങ്ങളാണ് നോളജ് സിറ്റിയുടെ പരിസര ഗ്രാമങ്ങളില്‍ നടപ്പാക്കി വരുന്നത്.

ഹാബിറ്റസ് ലൈഫ് സ്‌കൂളിന്റെ സഹകരണത്തോടെ വിവിധ സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരിശീലനം നടന്നുവരുന്നത്. 45 മണിക്കൂര്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും അതിന് നേതൃത്വം നല്‍കിയ മെന്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.

മര്‍കസ് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് കെ അശ്റഫ് അധ്യക്ഷത വഹിച്ചു. അബ്ദു മാനിപുരം, ഡോ. ലത്വീഫ് മുട്ടാഞ്ചേരി, സാബിത്ത് ദേവര്‍ശോല, പ്രധാന അധ്യാപിക ത്വാഹിറ, മീന ടീച്ചര്‍, രക്ഷിതാക്കള്‍, മെന്റര്‍മാര്‍, അധ്യാപകര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest