Connect with us

National

‘ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല’; യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ നാവികസേന

ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്താന്‍. 24 മുതല്‍ 36 മണിക്കൂറിനുളില്‍ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താന്‍ തയ്യാറെടുക്കുകയുകയാണ് എന്നും പാക് മന്ത്രി അത്താഉല്ല തരാര്‍ എക്‌സിലൂടെ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ എക്‌സ് പോസ്റ്റുമായി ഇന്ത്യന്‍ നാവികസേന. ‘ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല’ എന്ന കുറിപ്പോടെ യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയിട്ടുള്ള ചിത്രങ്ങളാണ് നാവികസേന പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അറബികടലില്‍ നാവികസേന അഭ്യാസ പ്രകടനം നടത്തിയിരുന്നു. പടക്കപ്പലില്‍നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയിരുന്നു.

പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്താന്‍. 24 മുതല്‍ 36 മണിക്കൂറിനുളില്‍ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താന്‍ തയ്യാറെടുക്കുകയുകയാണ് എന്നും പാക് മന്ത്രി അത്താഉല്ല തരാര്‍ എക്‌സിലൂടെ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. നിരവധി തവണയാണ് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest