Malappuram
'ശരികളുടെ ശബ്ദമാവുക': എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിനിന് തുടക്കം
മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി വിദ്യാര്‍ഥികളുടെ മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി നിര്‍വഹിക്കുന്നു.
മലപ്പുറം | ‘ശരികളുടെ ശബ്ദമാവുക’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിനിന് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ തുടക്കം. മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാല്‍ കരുളായി വിദ്യാര്‍ഥികളുടെ മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഷുഹൈബ്, ജില്ലാ സെക്രട്ടറി കെ സഹല്‍ സഖാഫി, മുസ്തഫ അദനി പ്രസംഗിച്ചു.
ജൂലൈ 20 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പുനസ്സംഘടന നടക്കും. ജൂലൈ 11 വെള്ളിയാഴ്ച മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. ഓരോ ഡിവിഷനിലും മെമ്പര്‍ഷിപ്പ്, പുനസ്സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സി സി ബി (കാമ്പയിന്‍ കണ്‍ട്രോള്‍ ബോഡി) നിലവില്‍ വന്നു.
ഡിവിഷന്‍ തലത്തില്‍ ചേമ്പര്‍ പുനസ്സംഘടനാ ലൈന്‍അപ്പ്, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സംഗമമായ ഫസ്റ്റ് ഇംപ്രെഷന്‍, മുഹറം മെസ്സേജ്, യൂണിറ്റ് കൗണ്‍സില്‍ എന്നിവക്ക് ജില്ലാ ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.