Kerala
തിരുവനന്തപുരത്ത് 385 കിലോ പഴകിയ മത്സ്യം പിടികൂടി
മീനുകള്‍ എല്ലാം നശിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരം അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരത്തിലുള്ള ചൂര മീനുകളും പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പിടികൂടിയ മീനുകള്‍ എല്ലാം നശിപ്പിച്ചു.
---- facebook comment plugin here -----