Connect with us

Kerala

വയനാട് ടൗണ്‍ഷിപ്പില്‍ ഇന്ന് 30 വീടുകള്‍ കൂടി കൈമാറും

178 വീടുകളും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രമേ താമസം തുടങ്ങു എന്നാണ് ദുരന്തബാധിതരുടെ തീരുമാനം

Published

|

Last Updated

കല്‍പ്പറ്റ | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ഇന്ന് മുപ്പതോളം വീടുകള്‍ കൂടി കൈമാറും. നിലവില്‍ 83 വീടുകള്‍ ആണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. വീടുകളില്‍ ദുരന്തബാധിതര്‍ ഇനിയും താമസം തുടങ്ങിയിട്ടില്ല.

178 വീടുകളും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രമേ താമസം തുടങ്ങു എന്നാണ് ദുരന്തബാധിതരുടെ തീരുമാനം. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂര്‍ത്തിയാക്കുമെന്നാണ് ഊരാളുങ്കലിന്റെ പുതിയ പ്രഖ്യാപനം. മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് 178 വീടുകളിലും താമസം തുടങ്ങാന്‍ ആകുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്.

 

---- facebook comment plugin here -----

Latest