heroin
തലസ്ഥാനത്ത് 22 കിലോ ഹെറോയ്ന്‍ പിടികൂടി
ബാലരാമപുരം സ്വദേശി രമേശ്, സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം | നെയ്യാറ്റിന്‍കര ആറാലുംമൂട് വന്‍ ലഹരിവേട്ട. 22 കിലോ ഹെറോയ്ന്‍ ആണ് പിടികൂടിയത്. ബാലരാമപുരം സ്വദേശി രമേശ്, സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
നെയ്യാറ്റിന്‍കര ആറാലുംമൂട് ഗവ. എല്‍ പി സ്‌കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ലഹരി വസ്തു പിടികൂടിയത്. എം ഡി എം എ ഇനത്തില്‍ പെട്ട ഹെറോയ്ന്‍ ആണ് കണ്ടെത്തിയത്. ഇതിന് 150 കോടി രൂപ വരും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. റെയ്ഡ് വിവരം കേരള പോലീസിനെ അറിയിച്ചിരുന്നില്ല.







