Connect with us

First Gear

പുത്തന്‍ മാറ്റങ്ങളോടെ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫെയ്‌സ്ലിഫ്റ്റ്; വില പ്രഖ്യാപനം നവംബര്‍ 25ന്

എക്സ്റ്റീരിയര്‍ ഡിസൈന്‍, ഇന്റീരിയര്‍, ഫീച്ചറുകള്‍ എന്നിവയ്ക്ക് പുറമെ എന്‍ജിനിലും മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ 2027 ഇന്നോവ ഹൈക്രോസ് ഫെയ്‌സ്ലിഫ്റ്റിന്റെ പുതിയ ടീസറുകള്‍ പുറത്തുവിട്ടു. നവംബര്‍ 25ന് ഔദ്യോഗിക വില പ്രഖ്യാപനം നടക്കും. എക്സ്റ്റീരിയര്‍ ഡിസൈന്‍, ഇന്റീരിയര്‍, ഫീച്ചറുകള്‍ എന്നിവയ്ക്ക് പുറമെ എന്‍ജിനിലും മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറത്തുവന്ന ടീസറുകള്‍ പ്രകാരം ചെറിയ ആംഗുലാര്‍ ചതുരാകൃതിയിലുള്ള ഇന്‍സേര്‍ട്ടുകളോടു കൂടിയ പുതിയ ഗ്രില്ലും ഫ്രണ്ട് പാര്‍ക്കിംഗ് ക്യാമറയുമാണ് ഫെയ്സ്ലിഫ്റ്റില്‍ പ്രധാനമായും നല്‍കിയിരിക്കുന്നത്. നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമായി ടൊയോട്ട ലോഗോ ഗ്രില്ലിന് പകരമായി ഫാസിയയിലാണ് സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്നത്. അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയെ അനുസ്മരിപ്പിക്കുന്ന എല്‍ ഇ ഡി ഡി ആര്‍ എല്ലുകളും പുതിയ എല്‍ ഇ ഡി ഹെഡ്ലാമ്പ് ക്ലസ്റ്ററും മുന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. ഇതുകൂടാതെ പുതിയ ഫ്രണ്ട് റിയര്‍ ബമ്പറുകള്‍, പരിഷ്‌കരിച്ച ടെയില്‍ലൈറ്റുകള്‍, പുത്തന്‍ അലോയ് വീലുകള്‍ എന്നിവയും ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.

ക്യാബിനുള്ളില്‍ പുതിയ അപ്ഹോള്‍സ്റ്ററി, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇടംപിടിച്ചേക്കും. എന്‍ജിന്‍ നിരയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ നിലവിലെ 2.0 ലിറ്റര്‍ എന്‍ എ പെട്രോള്‍ എന്‍ജിനും, ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ച പെട്രോള്‍ ഹൈബ്രിഡ് വേരിയന്റും തുടരാനാണ് സാധ്യത. ഇവയില്‍ യഥാക്രമം സി വി ടി, ഇ സി വി ടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാകും. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള എഥനോള്‍ ഉപയോഗക്ഷമത ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ പുതിയ എന്‍ജിനില്‍ പ്രതീക്ഷിക്കാം.

Content Highlights:Toyota has released new teasers for the 2027 Innova Hycross facelift ahead of its November 25 price announcement. The refreshed MPV showcases a redesigned grille, independent fascia logo, and Taisor-inspired LED DRLs. Inside, it expects upgraded tech alongside petrol and ethanol-compatible hybrid engines.
---- facebook comment plugin here -----

Latest