Connect with us

First Gear

2022 സ്‌കോര്‍പിയോ വരുന്നു; ഫെയ്‌സ് ലിഫ്റ്റിന് ഭാരം കുറയും സുരക്ഷ, ഫീച്ചറുകള്‍ കൂടും

നിലവിലെ സ്‌കോര്‍പിയോയെക്കാള്‍ 100 കിലോ മുതല്‍ 150 കിലോഗ്രാം വരെ ഭാരം കുറവായിരിക്കും പുതിയ മോഡലിന്.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ എക്‌സ് യുവി700നും ഥാറിനും വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫെയ്‌സ് ലിഫ്റ്റ് സ്‌കോര്‍പിയോയെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2022 മധ്യത്തോടെ വാഹനത്തെ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. 2022 മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യന്‍ റോഡുകളില്‍ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.

2022 മഹീന്ദ്ര സ്‌കോര്‍പിയോ നിലവിലെ മോഡലിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും മികച്ച സുരക്ഷ, കൂടുതല്‍ ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സ്‌കോര്‍പിയോയെക്കാള്‍ 100 കിലോ മുതല്‍ 150 കിലോഗ്രാം വരെ ഭാരം കുറവായിരിക്കും പുതിയ മോഡലിന്. ഇതോടൊപ്പം, എക്‌സ് യുവി700മായി സ്റ്റിയറിംഗ് പങ്കിടും. ഹൈഡ്രോളിക് അസിസ്റ്റന്റ് തുടരും. 2022 മഹീന്ദ്ര സ്‌കോര്‍പിയോ പുതിയ ഥാറില്‍ നിന്ന് 3ഡി സോണി ഓഡിയോ സിസ്റ്റം കടമെടുക്കും. ഥാറിലെ ആറിന് പകരം 8 സ്പീക്കര്‍ സംവിധാനം ലഭിക്കാനാണ് സാധ്യത. .

2022 മഹീന്ദ്ര സ്‌കോര്‍പിയോ നിലവിലെ മോഡലിനേക്കാള്‍ സുരക്ഷിതവും ശക്തവുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം 4 സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടാന്‍ സാധ്യതയുണ്ട്. കമ്പനിക്ക് 5-സ്റ്റാര്‍ റേറ്റഡ് സ്‌കോര്‍പിയോ സുഖമമായി വികസിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഇത് ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കും. 2022 മഹീന്ദ്ര സ്‌കോര്‍പിയോ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസലും. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

 

 

 

Latest