Connect with us

Kerala

സംസ്ഥാനത്ത് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു

ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നല്‍കിയതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നല്‍കിയതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈ വര്‍ഷം 122.57 കോടി രൂപ നല്‍കി. പോഷണ്‍ അഭിയാന്‍ പദ്ധതിയില്‍ ഈ വര്‍ഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതം ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 178 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശ്ശികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest