Connect with us

Kerala

വയനാട്ടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15കാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരിക്കും പരുക്ക്

ഗുണ്ടല്‍പേട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്

Published

|

Last Updated

നീലേശ്വരം |  വയനാട് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യംമ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നീലേശ്വരം സ്വദേശിയായ 15 കാരന്‍ മരിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ രഞ്ജിത് കുമാറിന്റെ മകന്‍ കിഴക്കന്‍ കൊഴുവല്‍അശ്വതി നിവാസില്‍ മിലിന്ദ് ആണ് മരിച്ചത്. അപകടത്തില്‍ രഞ്ജിത്ത് കുമാര്‍ (46) ഭാര്യ പ്രിയ (40) മകള്‍ ആരുഷി (7) എന്നിവര്‍ക്കും പരുക്കേറ്റു

ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത് .പരുക്കേറ്റ നാലുപേരെയും വയനാട് വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിലിന്ദ് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണപ്പെട്ടത്. ഗുണ്ടല്‍പേട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മിലിന്ദിന്റെ മൃതദേഹം മാനന്തവാടി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത.് പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം നാളെ നാട്ടിലേക്ക് എത്തിക്കും. ഇത്തവണ പത്താം ക്ലാസ്സിലേക്ക് പാസായതായിരുന്നു മിലിന്ദ്

 

Latest