Uae
ലോക റാങ്കിംഗിൽ 12 യു എ ഇ സർവകലാശാലകൾ
മൂന്ന് യു എ ഇ സർവകലാശാലകൾ ലോകത്തിലെ മികച്ച 300ൽ ഉൾപ്പെടുന്നു.

അബൂദബി| 2026ലെ ക്യുഎസ് ലോക സർവകലാശാല റാങ്കിംഗിൽ പന്ത്രണ്ട് യു എ ഇ സർവകലാശാലകൾ ഇടം നേടി. ലോകമെമ്പാടുമുള്ള 106 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 1,501 സർവകലാശാലകളെയാണ് ഈ റാങ്കിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് യു എ ഇ സർവകലാശാലകൾ ലോകത്തിലെ മികച്ച 300ൽ ഉൾപ്പെടുന്നു. കൂടാതെ നാല് സർവകലാശാലകൾ മികച്ച പത്ത് അറബ് സർവകലാശാലകളിൽ സ്ഥാനം നേടിയിട്ടുണ്ട്.
റാങ്കിംഗിൽ ഖലീഫ യൂണിവേഴ്‌സിറ്റി 177-ാം സ്ഥാനത്തും യു എ ഇ യൂണിവേഴ്‌സിറ്റി
229-ാം സ്ഥാനത്തും അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ 272-ാം സ്ഥാനത്തും എത്തി. ഷാർജ യൂണിവേഴ്‌സിറ്റി (328), അബൂദബി യൂണിവേഴ്‌സിറ്റി (391) അജ്മാൻ യൂണിവേഴ്‌സിറ്റി (440) അൽ ഐൻ യൂണിവേഴ്‌സിറ്റി (558), അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസ് അൽ ഖൈമ (591), സായിദ് യൂണിവേഴ്‌സിറ്റി (595), കനേഡിയൻ യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ (604), അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ദുബൈ (678) എന്നിങ്ങനെ നേടി.

---- facebook comment plugin here -----