National
11 മക്കൾ, 30 ഏക്കർ ഭൂമി, 7 ഫ്ളാറ്റുകൾ; പരിചരിക്കാൻ മാത്രം ആരുമില്ല; ദയാവധത്തിന് അപേക്ഷ നൽകി വയോധിക
കർണാടകയിലാണ് സംഭവം
ബംഗളൂരു | 11 മക്കളുണ്ടായിട്ടും തന്നെ പരിചരിക്കാൻ ആരുമില്ലെന്ന് ചൂണ്ടിക്കാട്ടി 75 വയസ്സുകാരി ദയാവധം തേടി അധികൃതർക്ക് മുന്നിൽ. കർണാടകയിലെ റാണെബെന്നൂർ ടൗണിനടുത്തുള്ള രംഗനാഥനഗർ സ്വദേശിയായ പുട്ടവ്വ ഹനുമന്തപ്പ കോട്ടൂര എന്ന വയോധികയാണ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രാഷ്ട്രപതിക്ക് ദയാവധത്തിന് അപേപക്ഷ സമർപ്പിക്കാൻ ജില്ലാ ഭരണാധികാരികൾക്ക് മുന്നിലെത്തിയത്. കടുത്ത ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്ന തന്നെ നോക്കാൻ ആരുമില്ലെന്നും ഈ അവസ്ഥയിൽ ദയാവാധം അനുവദിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.
വെള്ളിയാഴ്ചയാണ് പുട്ടവ ഹനുമന്തപ്പ ജില്ലാ കമ്മീഷണർ സഞ്ജയ ഷെട്ടന്നവറക്ക് മുമ്പാകെ ദയാവധത്തിനുള്ള അപേക്ഷയുമായി എത്തിയത്. 30 ഏക്കർ ഭൂമിയുള്ള അവർക്ക് ഏഴ് വീടുകളും ഫ്ലാറ്റുകളും സ്വന്തമായുണ്ട്. ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയ അവരെ പരിചരിക്കാൻ മക്കൾ ആരും തയ്യാറാകാത്തതാണ് ദയവധത്തിന് അപേക്ഷ നൽകാൻ കാരണം.
ഹവേരി ജില്ലാ കമ്മീഷണറുടെ ഓഫീസിന്റെ പടികളിൽ ഒറ്റയ്ക്ക് ഇരുന്നു കരയുന്ന അവരെ കണ്ടെത്തി കാരണം അന്വേഷിച്ചപ്പോഴാണ് ദയാവധത്തിന് അനുമതി തേടിയാണ് എത്തിയതെന്ന് അറിയുന്നത്.



