From the print
ഹാദി കോൺവൊക്കേഷന് 1,001 അംഗ സ്വാഗതസംഘം
ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയിൽ അഫിലിയേറ്റ് ചെയ്ത മുന്നൂറിലധികം സ്ഥാപനങ്ങളിൽ നിന്നുള്ള 1,500 മത വിദ്യാർഥികളാണ് സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുക

കുറ്റ്യാടി | നവംബർ 7, 8, 9 തീയതികളിൽ കുറ്റ്യാടി സിറാജുൽ ഹുദ ക്യാമ്പസിൽ നടക്കുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയുടെ അഞ്ചാം ബിരുദദാന സമ്മേളനത്തിന്റെ വിജകരമായ നടത്തിപ്പിന് 1,001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയിൽ അഫിലിയേറ്റ് ചെയ്ത മുന്നൂറിലധികം സ്ഥാപനങ്ങളിൽ നിന്നുള്ള 1,500 മത വിദ്യാർഥികളാണ് സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുക. അനുബന്ധമായി അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ്, ജാമിഅ മഹ്്റജാൻ എന്നിവക്കും സിറാജുൽ ഹുദ വേദിയാകും. സയ്യിദ് ത്വാഹ തങ്ങൾ സഖാഫി ചെയർമാനും അഫ്സൽ കൊളാരി ജനറൽ കൺവീനറും പൊന്നങ്കോട് അബൂബക്കർ ഹാജി ഫിനാൻസ് കൺവീനറും സി കെ റാശിദ് ബുഖാരി കോ-ഓർഡിനേറ്ററുമായ 1,001 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ആറ്റക്കോയ തങ്ങൾ പൈക്കളങ്ങാടി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്്ലിയാർ, മൊയ്തു മുസ്്ലിയാർ വേളം, മുഹമ്മദ് മുസ്്ലിയാർ കുയ്തേരി, ചിയ്യൂർ അബ്ദുർറഹ്്മാൻ ദാരിമി, എ കെ കെ കരീം ഹാജി, അബ്ദുല്ല ഹാജി ചെറിയ കുമ്പളം എന്നിവരെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: അബ്ദുർറഹ്്മാൻ മദനി വള്ളിയാട്, റശീദ് മുസ്്ലിയാർ ആയഞ്ചേരി, ബശീർ സഖാഫി കൈപ്രം, ടി ടി അബൂബക്കർ ഫൈസി, സയ്യിദ് ഹസൻ, ഇബ്്റാഹീം സഖാഫി കുമ്മോളി, പ്രൊഫ. യു സി അബ്ദുൽ മജീദ്, മുഹമ്മദ് അസ്ഹരി പേരോട് (വൈ. ചെയർ.), ഹുസൈൻ കുന്നത്ത്, മുനീർ സഖാഫി ഓർക്കാട്ടേരി, കുഞ്ഞബ്ദുല്ല സഖാഫി, ഇസ്മാഈൽ സഖാഫി തിനൂർ, ബശീർ അസ്ഹരി പേരോട്, ലത്വീഫ് ഹാജി, ജലീൽ മുസ്്ലിയാർ ചിയ്യൂർ, അഡ്വ. വി പി കെ ഉമറലി (കൺ.).
മുഹമ്മദ് അബ്ദുർറഹ്്മാൻ മദനി വള്ളിയാടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ തങ്ങൾ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഹുസൈൻ തങ്ങൾ, ഇബ്്റാഹീം സഖാഫി കുമ്മോളി, സി കെ റാശിദ് ബുഖാരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, യൂസുഫ് മിസ്ബാഹി, ബശീർ അസ്ഹരി പേരോട്, ഫിർദൗസ് സഖാഫി, ടി ടി അബൂബക്കർ ഫൈസി, മുനീർ സഖാഫി സംബന്ധിച്ചു.