Connect with us

Kerala

നിലമ്പൂരില്‍ 1.4 കിലോഗ്രാം കഞ്ചാവ് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

അസം സ്വദേശി മഫിദുല്‍ ഇസ്‌ലാം (32) എന്നയാളെയാണ് 1.4 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ ആമപ്പെട്ടിയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. അസം സ്വദേശി മഫിദുല്‍ ഇസ്ലാം (32) എന്നയാളെയാണ് 1.4 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്. കാളികാവ് എക്‌സൈസ് റേഞ്ച് പാര്‍ട്ടി, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, മലപ്പുറം ഐ ബി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ബൈക്കിലെത്തിയ അസം സ്വദേശിയെ കണ്ട് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

മലപ്പുറം ഐ ബി. ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ എസ് അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ പ്രവീണ്‍, ഇ അഖില്‍ ദാസ്, അമിത്ത്, അഫ്‌സല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമിഷ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍ സവാദ് പങ്കെടുത്തു.