Connect with us

Kerala

ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.25 കിലോ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു

ജോയ്‌സനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറുമായി കടന്നു കളഞ്ഞത്

Published

|

Last Updated

തൃശൂര്‍  | ജ്വല്ലറിയിലേക്ക് കാറില്‍ കൊണ്ടുവരികയായിരുന്ന 1.25 കിലോ സ്വര്‍ണവും 60,000 രൂപയും കവര്‍ന്നതായി പരാതി. പാലക്കല്‍ സ്വദേശി പുല്ലോക്കാരന്‍ ജോയ്‌സന്‍ ജേക്കബിന്റെ ജെപി ഗോള്‍ഡ് ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 6.30 ന് കോയമ്പത്തൂരിനു സമീപം എട്ടിമടയില്‍ വച്ചാണ് സ്വര്‍ണവും പണവും ഇവര്‍ സഞ്ചരിച്ച ബ്രിസ കാര്‍ ഉള്‍പ്പെടെ തട്ടിയെടുത്തത്

ജോയ്‌സനും സഹായിയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നെത്തിയ ടിപ്പര്‍ ലോറി റോഡിന് കുറുകെ നിര്‍ത്തി രണ്ട് പേര്‍ ഇറങ്ങി ജോയ്‌സനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറുമായി കടന്നു കളഞ്ഞത്. ഇതുസംബന്ധിച്ച് കോയമ്പത്തൂര്‍ കെജി ചാവടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത കാര്‍ തൃശൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയതായി കണ്ടത്തെി

ശനിയാഴ്ച വൈകീട്ട് കാര്‍ തടയാന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറി പോലീസ് പിടികൂടിയെങ്കിലുും ഇതിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.2009ല്‍ ജോയ്‌സന്റെ ജീവനക്കാരനെ തലക്കടിച്ച് സ്വര്‍ണം തട്ടിയെടുത്ത സംഭവം നടന്നിരുന്നു. ഇതില്‍ പ്രതികളെ പിടികൂടി സ്വര്‍ണം കണ്ടെത്തിയിരുന്നു.

 

Latest