Connect with us

Kerala

ആലുവയില്‍ ഡോക്ടറെ മര്‍ദിച്ച ശേഷം ഒളിവില്‍ പോയ പ്രതി കീഴടങ്ങി

Published

|

Last Updated

ആലുവ |  പുക്കാട്ടുപടിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങിയ. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ്(36) ഇന്നലെ രാത്രിയോടെ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. .

പത്ത് ദിവസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.

മൂന്നാം തീയതി ഉച്ചക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പ്രതി ഭാര്യയും ഒമ്പതു വയസുള്ള കുട്ടിയുമായി ചികിത്സക്കെത്തിയതായിരുന്നു. കൊവിഡ് രോഗ ബാധിതയായ യുവതി ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്

---- facebook comment plugin here -----

Latest