Connect with us

National

നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന 18 പേര്‍ മരിച്ചു

Published

|

Last Updated

ലഖ്നൗ | ട്രക്ക് നിര്‍ത്തിയിട്ട ബസിന് പിന്നിലിടിച്ചതിനെ തുടര്‍ന്ന് ബസ് പാഞ്ഞുകയറി വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 18 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങിയവരാണ് മരിച്ചത്. മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണെന്നാണ് നിഗമനം.

ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്നവര്‍ ഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി.
ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest