Malappuram
മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീല്‍ ചെയറുകളും കസേരകളും നല്‍കി എസ് വൈ എസ്


വീല്‍ചെയറുകളും കസേരകളും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അസൈനാര്‍ സഖാഫി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അലിഗര്‍ ബാബുവിന് കൈമാറുന്നു.
മലപ്പുറം | മലപ്പുറം ഗവ. താലൂക്ക് ആശുപതിയിലേക്ക് ആവശ്യമായ വീല്‍ ചെയറുകളും കസേരകളും നല്‍കി എസ് വൈ എസ്. മലപ്പുറം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അസൈനാര്‍ സഖാഫി മെഡിക്കല്‍ സൂപ്രണ്ട് ഡോ.അലിഗര്‍ ബാബുവിന് സാധന സാമഗ്രികള്‍ കൈമാറി. എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ മലപ്പുറം നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് നൂറേങ്ങല്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുർറഹീം, പബ്ലിക് റിലേഷന്‍ സെക്രട്ടറി പി പി മുജീബുർറഹ്മാന്‍ വടക്കെമണ്ണ, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, സിദ്ദീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, മുസ്ഥഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ് , ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്‌റുദ്ദീന്‍ കോഡൂര്‍, സിദ്ദീഖ് പുല്ലാര പ്രസംഗിച്ചു.
നിലവില്‍ എസ് വൈ എസിന് കീഴില്‍ എല്ലാ ദിവസവും താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു വരുന്നുണ്ട്. ഗള്‍ഫ് ഘടകമായ ഐ സി എഫിന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണത്തിന്റെ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.