Connect with us

Ongoing News

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 276 റൺസ് വിജയലക്ഷ്യം

Published

|

Last Updated

കൊളംബോ | ഇന്ത്യന്‍ യുവനിരയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് 276 റണ്‍സ് വിജയലക്ഷ്യം. 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 275 റൺസ് നേടിയത്. ഓപണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (50), ചരിത് അസലങ്ക (65) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവലാണ് ആതിഥേയര്‍ ഭേദപ്പെട്ട സ്‌കോര്‍ കെട്ടിപ്പടുത്തത്.

മിനോദ് ഭാനുക (36), ധനഞ്ജയ ഡിസില്‍വ (32), ദാസുന്‍ ശനക (16), ചാമിക കരുണരത്‌നെ (44) എന്നിവര്‍ ബാറ്റിംഗ് നിരയില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ മൂന്ന് വീതം വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും തിളങ്ങി. ദീപക് ചാഹര്‍ രണ്ട് വിക്കറ്റുകളെടുത്തു.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടംപിടിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ വിജയ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. ശ്രീലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.

ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയം ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര നേടിയിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയർ താരങ്ങൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ട്. ഇതേ സമയത്താണ് ശ്രീലങ്കയിലേക്ക് യുവനിരയെ ബി സി സി ഐ അയച്ചത്.