Connect with us

Kerala

സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ പിന്മാറണം: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീധനമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂല്യത്തകര്‍ച്ചയാണ് സംഭവിക്കുന്നതെന്നും സ്ത്രീ സുരക്ഷക്കായി നടത്തുന്ന ഉപവാസ സമര വേദിയില്‍ പ്രസംഗിക്കവേ ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയാറാകണം. സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹത്തില്‍ നിന്ന് പിന്മാറണം. ബിരുദം നല്‍കുമ്പോള്‍ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് കൂടി ഒപ്പിട്ട് വാങ്ങുന്ന വ്യവസ്ഥയുണ്ടാകണം. സ്ത്രീധന പരാതി ഉയരുന്ന അവസരത്തില്‍ സര്‍വകലാശാലകള്‍ ബിരുദം റദ്ദാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വരന്‍മാരുടെ മാതാക്കളും സ്ത്രീധനം തടയുന്നതില്‍ പ്രധാന പങ്കുവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ കക്ഷി നേതാക്കളായ ഉമ്മന്‍ ചാണ്ടിയും കുമ്മനം രാജശേഖരനും തന്റെ ഉപവാസത്തിന് പിന്തുണ അറിയിച്ചിരുന്നു. ഗാന്ധിജിയുടെ കൊച്ചുമകളും തന്നെ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി.