Connect with us

Kerala

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഒരു വര്‍ഷമായി സര്‍വീസിന് പുറത്ത് നില്‍ക്കുന്ന ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കും.

ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം.ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘനാളത്തേക്ക് സസ്‌പെന്‍നില്‍ നിര്‍ത്താനാവില്ല എന്നതും ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയിലെത്താത്ത സാഹചര്യത്തിലും അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ പ്രതിഷേധം കൂടി മുന്‍കൂട്ടി കണക്കിലെടുത്താകും തീരുമാനം.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും മന്ത്രിസഭായോഗം വിലയിരുത്തും. കൊവിഡ് മരണപട്ടികയിലുയര്‍ന്ന വിവാദവും, സുപ്രീംകോടതി നിര്‍ദേശത്തിന്റെ തുടര്‍നടപടികളും ചര്‍ച്ചയായേക്കും

Latest