Techno
നോക്കിയ ജി 20 സ്മാര്‍ട്ട് ഫോണ്‍ ജൂലൈ ഏഴിന് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി | നോക്കിയ ജി 20 സ്മാര്‍ട്ട് ഫോണ്‍ ജൂലൈ ഏഴിന് രാജ്യത്ത് വിപണനം ആരംഭിക്കുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ആമസോണിലും ഈ സ്മാര്‍ട്ട് ഫോണ്‍ പട്ടികപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. 12,999 രൂപയാണ് വില. ഇത് ഓണ്‍ലൈന്‍ പോര്‍ട്ടലിന് മാത്രമുള്ളതുമായിരിക്കും. സ്മാര്‍ട്ട് ഫോണ്‍ ഗ്ലേസിയര്‍, നൈറ്റ് കളര്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമാകും. നോക്കിയ ജി 20 യ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോ, 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, കട്ടിയുള്ള ബെസലുകള്‍ എന്നിവയുണ്ട്. 4 ജിബി റാം, 64 ജിബി വരെ സ്റ്റോറേജ് സ്പേസ്, ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 എസ് ഒ സി പ്രോസസര്‍, 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റ്, 512 ജിബി വരെ കൂടുതല്‍ സ്റ്റോറേജ് സ്പേസ് എക്സ്പാന്‍ഡ് ചെയ്യുവാനുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയെല്ലാമാണ് ഡിവൈസിന്റെ സവിശേഷതകള്‍.
48 എം പി പ്രൈമറി കാമറ സെന്‍സര്‍, 5 എംപി സെക്കന്‍ഡറി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ടെര്‍ഷ്യറി മാക്രോ ലെന്‍സ്, 2 എംപി ഫോര്‍ത്ത് ഡെപ്ത് സെന്‍സര്‍ എന്നിവയുള്ള പിന്‍ഭാഗത്ത് ക്വാഡ് കാമറ സംവിധാനം, 8 എംപി സെല്‍ഫി ക്യാമറ സെന്‍സര്‍, ഓസോ ഓഡിയോ, ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍, സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5050 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ ജി 20 സ്മാര്‍ട്ട് ഫോണിന്റെ കാമറ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന നോക്കിയ ജി 20 യ്ക്ക് രണ്ട് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ സപ്പോര്‍ട്ടുമുണ്ടാകും.