Kerala
പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

തിരുവനന്തപുരം | പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പരീക്ഷക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി
.
കേരള സര്‍വകലാശാല ബിരുദപരീക്ഷകള്‍ നാളെയും ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്. ബി എസ്‌സി, ബികോം പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയും ബിഎ പരീക്ഷ ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെയുമാണ് നടക്കുക. സര്‍വകലാശാലാപരിധിയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജില്‍ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് മാറ്റിയ പരീക്ഷകളാണ് വൈകി തുടങ്ങുന്നത്. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങും.
---- facebook comment plugin here -----