Connect with us

Fact Check

#FACTCHECK: ബംഗാള്‍ പോലീസില്‍ റിക്രൂട്ട് ചെയ്യുന്നത് മുസ്ലിംകളെ മാത്രമോ?

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ പോലീസ് റിക്രൂട്ട്‌മെന്റ് പോലീസിന്റെ പുതിയ ഫല പ്രഖ്യാപനത്തെ സംബന്ധിച്ച് പല പ്രചാരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലുള്ളത്. മുസ്ലിംകളെ മാത്രം പോലീസിലെടുത്തു എന്നാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം: പോലീസ് എസ് ഐ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ ഇടം പിടിച്ചത് മുഴുവനും മുസ്ലിംകളാണ്. ബംഗാളില്‍ ഹിന്ദുക്കളില്ലേ? പശ്ചിമ ബംഗാള്‍ മറ്റൊരു കശ്മീരാക്കാനുള്ള ഗൂഢപദ്ധതിയാണിത്.

വസ്തുത: വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കായി പ്രത്യേകം ഫലങ്ങളാണ് പശ്ചിമ ബംഗാള്‍ പോലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചത്. സായുധ (എ ബി), സായുധമല്ലാത്ത (യു ബി) പോലീസ് സേനകളിലേക്കായി പ്രത്യേകം ഫലങ്ങളും പ്രസിദ്ധീകരിച്ചു. ഒ ബി സി വിഭാഗം തന്നെ എ, ബി എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ബി ജെ പി നേതാക്കളും സംഘ്പരിവാരങ്ങളും പ്രചരിപ്പിക്കുന്നത് ഒ ബി സി- എ (യു ബി) പട്ടികയാണ്.

ഒ ബി സി- ബി പട്ടികയില്‍ ഇടംപിടിച്ചത് ഭൂരിപക്ഷവും ഹിന്ദുക്കളാണ്. എസ് സി, എസ് ടി പട്ടികകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആരുമില്ല. അതായത് ഒ ബി സി- എ വിഭാഗത്തിന്റെ ലിസ്റ്റില്‍ പെട്ട മുസ്ലിംകളെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള സംഘ്പരിവാര വിദ്വേഷ പ്രചാരണമാണിത്.