Connect with us

National

കൊവിഡ് നഷ്ടപരിഹാരം: ഹരജി ഇന്ന് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അഭിഭാഷകനായ ഗൗരവ് കുമാര്‍ ബന്‍സല നല്‍കിയ പൊതുതാത്പര്യ ഹരജി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest