Saudi Arabia
ഹജ്ജ് 2021: ഇരു ഹറം കാര്യാലയ മേധാവി സുരക്ഷാ ക്രമീകരങ്ങള്‍ വിലയിരുത്തി

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ ഹജ്ജിന് മുന്നോടിയായി ഹറമിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായായ ഡോ: അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് ഹജ്ജ്, ഉംറ സെക്യൂരിറ്റി ഫോര്‍ സ്‌പെഷ്യല്‍ ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസാമിയുമായി കൂടി കാഴ്ച നടത്തി.
കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്ഷം സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുഹറമുകളിലെയും സുരക്ഷാ സേനയുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുഹറമുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ മികച്ചതുമാണെന്ന് ഡോ. അല്‍സുദൈസ് പറഞ്ഞു
കൂടികാഴ്ചയില്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഫവാസ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ മുത്തഹി,ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ബിന്‍ , പ്രത്യേക സേനയുടെ കമാന്‍ഡര്‍ സാദ് അല്‍-സുഹൈമി, കേണല്‍ ആതിയ ബിന്‍ ഹമീദ് അല്‍-ഗാംദി, സേന കമാന്‍ഡര്‍ ഓഫീസ് സൂപ്പര്‍വൈസര്‍ കേണല്‍ സാമിഹ് ബിന്‍ മുത്തിഹ് തുടങ്ങിയവരും പങ്കെടുത്തു