Connect with us

Kerala

വയനാട്ടില്‍ വയോധികനെ അജ്ഞാതര്‍ വെട്ടിക്കൊന്നു; ഭാര്യക്കും വെട്ടേറ്റു

Published

|

Last Updated

കല്‍പ്പറ്റ |വയനാട് പനമരം നെല്ലിയമ്പത്ത് വയോധികന്‍ വെട്ടേറ്റ് മരിച്ചു. പടക്കോട്ട് പത്മാലയത്തില്‍ കേശവന്‍ നായരാണ് (75) കൊല്ലപ്പെട്ടത്. കേശവന്‍ നായരുടെ ഭാര്യ പത്മാവതിക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. അക്രമികളെ കണ്ടെത്താനായില്ല. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമ കാരണം വ്യക്തമായിട്ടില്ല.