Connect with us

Kerala

എടത്വ ചാരായക്കടത്ത് കേസ്: മുഖ്യസൂത്രധാരന്‍ യുവമോര്‍ച്ച ജില്ലാ ഭാരവാഹിയെന്ന് പോലീസ്

Published

|

Last Updated

ആലപ്പുഴ  | എടത്വകേന്ദ്രീകരിച്ചു നടത്തിയ ചാരായവില്പനയുടെ മുഖ്യ ആസൂത്രകന്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വയെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ പോലീസ് നടപടിയാരംഭിച്ചു. ചാരായക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരില്‍നിന്നാണ് അനൂപിന്റെ പങ്കിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ചാരായ വില്‍പ്പനയില്‍ അനൂപിന്റെ സഹോദരനും പിടിയിലായിരുന്നു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലായിരുന്നു ചാരായക്കടത്ത്. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായ അനൂപ് സംഘടനയുടെ മറവിലാണ് ചാരായ വില്‍പ്പന നടത്തിയത്.

എടത്വമുതല്‍ ഹരിപ്പാടു വരെ ചാരായം വിതരണം ചെയ്തിരുന്നു. വീട്ടില്‍ത്തന്നെ ചാരായമുണ്ടാക്കി പുലര്‍ച്ചെ മൂന്നു മണിയോടെ സ്വന്തം വാഹനത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ലിറ്ററിനു 2,500 രൂപയാണു വാങ്ങിയിരുന്നത്. വീട്ടില്‍വന്നു വാങ്ങുന്നവര്‍ക്ക് 1,500 രൂപക്കു നല്‍കും. 10 കുപ്പി ഒന്നിച്ചെടുത്താല്‍ വിലയില്‍ ഇളവുമുണ്ട്. പണമിടപാടുകള്‍ നെറ്റ് ബേങ്കിംഗ് വഴിയും നടത്തിയിരുന്നു. ഒളിവില്‍ പോയ അനൂപിനായി തിരച്ചില്‍ തുടരുകയാണ്.

Latest