Connect with us

Health

കൊവിഡ് എയ്‌റോസോളുകള്‍ ശ്വാസകോശത്തില്‍ സഞ്ചരിക്കുന്നത് ഇപ്രകാരം

Published

|

Last Updated

ഒറ്റപ്പെട്ട കൊറോണവൈറസ് കണികകള്‍ നാം ശ്വസിക്കുമ്പോള്‍ അവയില്‍ 65 ശതമാനവും എത്തുന്നത് നമ്മുടെ ശ്വാസകോശത്തിന്റെ ഏറ്റവും അടിയിലുള്ള പ്രദേശത്താണ്. തുടര്‍ന്ന് ഇവിടെയുള്ള കോശങ്ങളെ നശിപ്പിക്കുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഗവേഷകര്‍ പുതുതായി കണ്ടെത്തിയതാണിത്.

ഇങ്ങനെയുള്ള എയ്‌റോസോളുകള്‍ (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങിനില്‍ക്കല്‍) ഇടതുവശത്തെ ശ്വാസകോശത്തേക്കാള്‍ വലതുവശത്തേക്കാണെത്തുന്നത്. നേരത്തേ നടത്തിയ പഠനം അനുസരിച്ച് മൂക്ക്, വായ, തൊണ്ട തുടങ്ങിയ മുകള്‍വശത്തെ ഭാഗങ്ങളിലൂടെ എയ്‌റോസോളുകള്‍ കടന്നുപോകുന്നതാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നത്. താഴ്ഭാഗത്തെ ശ്വാസകോശത്തിലൂടെ ഇവ കടന്നുപോകുന്നത് ആദ്യമായാണ് പരിശോധിക്കുന്നത്.

മരങ്ങളുടെ ശിഖരങ്ങള്‍ കണക്കെയാണ് ശ്വാസകോശമുള്ളത്. ഇത് വീണ്ടും 23 പ്രാവശ്യം ചെറുചെറു ശാഖകളായി പോകുന്നുണ്ട്. നമ്മുടെ ശ്വസനനിരക്ക് അനുസരിച്ച് വൈറല്‍ കണികകളുടെ 32- 35 ശതമാനം നമ്മുടെ ശ്വാസകോശത്തിലെ ആദ്യ 17 ശാഖകളിലാണ് നിക്ഷേപിക്കപ്പെടുന്നത്. അതായത് വൈറല്‍ കണികകളുടെ 65 ശതമാനത്തോളം ശ്വാസകോശങ്ങളുടെ അടിഭാഗത്തെ പ്രദേശങ്ങളിലേക്ക് എത്തുന്നു.

സിഡ്‌നി ടെക്‌നോളജി യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫിസിക്‌സ് ഓഫ് ഫ്ലൂയ്ഡ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെയ്ദുല്‍ ഇസ്ലാം ആണ് ലീഡ് ഓതര്‍.

Latest