Connect with us

Kerala

കൊടകര കേസില്‍ പ്രതികള്‍ സി പി എമ്മും സി പി ഐയും; സുരേന്ദ്രന് പിന്തുണയുമായി ബി ജെ പി നേതൃത്വം

Published

|

Last Updated

കൊച്ചി | കൊടകര കേസിലെ പ്രതികള്‍ സി പി എം, സി പി ഐ പ്രവര്‍ത്തകരാണെന്ന് കുമ്മനം രാജശേഖരന്‍. കെ സുരേന്ദ്രനും വി മുരളീധരനുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുമ്മനം ഈ ആരോപണം ഉന്നയിച്ചത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സി പി എം ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. സി പി എം ഫാസിസ്റ്റ് സമീപനം സ്വീകരിക്കുകയാണ്. കേസില്‍ ഇടത് ബന്ധമുള്ളവരെ കുറിച്ച് ചോദിക്കാത്തതെന്ത്. എന്തുകൊണ്ട് ധര്‍മരാജനെ കുറിച്ച് മാത്രം ചോദിക്കുന്നു. കൊടകര കേസിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല. സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യാനുള്ള നീക്കം പാര്‍ട്ടിയെ അവഹേളിക്കാനാണ്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കോര്‍ കമ്മിറ്റി യോഗം ഹോട്ടലില്‍ ചേരാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നും കുമ്മനം പറഞ്ഞു. യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും.

കൊടകര കേസില്‍ പരിശോധിക്കുന്നത് വാദിയുടെ കോള്‍ ലിസ്റ്റാണെന്ന് വി മുരളീധരന്‍ ആരോപിച്ചു. പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നില്ല. ധര്‍മരാജന്‍ ബി ജെ പിക്കാരനാണ്. സ്വാഭാവികമായും ധര്‍മരാജന്റെ കോള്‍ ലിസ്റ്റില്‍ ബി ജെ പിക്കാരുണ്ടാവും. കുഴല്‍പ്പണത്തിന്റെ ഉറവിടം പോലീസ് കണ്ടുപിടിക്കണമെന്നും കേസ് ഇ ഡി അന്വേഷിക്കാന്‍ നടപടിക്രമങ്ങളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Latest