Fact Check
#FACTCHECK: വാക്‌സിന്‍ കുത്തിവെച്ച ഭാഗത്ത് വെച്ചാല്‍ എല്‍ ഇ ഡി ബള്‍ബ് കത്തുമോ?

കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ച കൈയിലെ ഭാഗത്ത് എല്‍ ഇ ഡി ബള്‍ബ് കത്തുമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടരുന്നുണ്ട്. ചില ഹിന്ദി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം. ഇതിലെ സത്യാവസ്ഥയറിയാം:
അവകാശവാദം: 22 സെക്കന്‍ഡ് വരുന്ന വീഡിയോയില്‍ ഒരാള്‍ ഇങ്ങനെ പറയുന്നു: ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവെച്ചയാളാണ് ഞാന്‍. കൈയിലെ വാക്‌സിന്‍ കുത്തിവെച്ച ഭാഗത്ത് എല്‍ ഇ ഡി ബള്‍ബ് തൊട്ടപ്പോള്‍ ബള്‍ബ് പ്രകാശിച്ചു. സംശയം തീര്‍ക്കാന്‍ കൈയിലെ മറ്റ് ഭാഗത്ത് ബള്‍ബ് വെച്ചെങ്കിലും കത്തിയില്ല.
വസ്തുത: മറ്റുള്ളവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാങ്ക് വീഡിയോ ആണിത്. വീഡിയോ ചെയ്തയാള്‍ തന്നെ കമന്റായി ഇക്കാര്യം പറയുന്നുണ്ട്. അബദ്ധവശാല്‍ വൈറലാകുകയായിരുന്നു. ഒരുതരത്തിലും വാക്‌സിനേഷനുമായി ഇതിന് ബന്ധമില്ല. വീഡിയോയില്‍ ഉപയോഗിച്ചത് എമര്‍ജന്‍സി (ഇന്‍വര്‍ട്ടര്‍) ബള്‍ബാണെന്നും എര്‍ത്തിംഗുണ്ടായാല്‍ കത്തുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പോകുന്ന സമയത്ത് ഉപയോഗിക്കാവുന്ന റീചാര്‍ജബിള്‍ ബള്‍ബാണിത്. വീഡിയോ കാണാം: