Connect with us

Kerala

ലക്ഷദ്വീപ് വിഷയം: എല്‍ഡിഎഫ് എംപിമാര്‍ ഇന്ന് പ്രതിഷേധ സമരം നടത്തും

Published

|

Last Updated

തിരുവനന്തപുരം | ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ എല്‍ഡിഎഫ് എംപിമാര്‍ ഇന്ന് പ്രതിഷേധ സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ സമരമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം.ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച് നല്‍കണം. സര്‍വീസില്‍ നിന്നും പിരിച്ച് വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം.

ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്റെ സാംസ്‌കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുതെന്നും ലക്ഷദ്വീപിനും ജനാധിപത്യത്തിനും ഒപ്പമാണ് എല്‍ഡിഎഫ് എന്നും നേതാക്കള്‍ അറിയിച്ചു.