Connect with us

International

ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടി

Published

|

Last Updated

അബൂദബി | ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്സ് എയർലൈൻസ് ഇത് സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുറയുന്നതിനാല്‍ യു എ ഇ യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനമെത്തിയത്. നേരത്തെ ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രക്ക് അനുമതി നൽകാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യു എ ഇ സിവിൽ ഏവിയേഷന്‍റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരവധി പ്രവാസികളാണ് യാത്രാവിലക്കില്‍ ബുദ്ധിമുട്ടുന്നത്.