National
പൂനെയില്‍ കാറിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു
കാറോടിച്ചയാള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
മുംബൈ | പൂനെയില്‍ കാറിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. നിഷ്‌കര്‍ഷ് അശ്വത് സ്വാമിയാണ് മരിച്ചത്. റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പരിസരത്ത് കുട്ടി കളിക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. കാറോടിച്ചയാള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അപകടസമയത്ത് കുട്ടിക്കൊപ്പം മുത്തശിയുണ്ടായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
---- facebook comment plugin here -----




