Kerala
കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നിനായി രാവിലെ 10 ന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്തുകൊടുത്തത് സതീഷാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി പുലര്‍ച്ചെയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു.
---- facebook comment plugin here -----