Connect with us

Kerala

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് പരിഗണിക്കുമന്നെ് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ വൈറോളജി ഇന്‍സ്റ്റിറ്റുട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് കാണുന്നത്. കേരള കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ആന്റ് എന്‍വയര്‍മെന്റിന്റെ അഭിമുഖ്യത്തില്‍ ഔഷധ ഉല്‍പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്നലെ ഒരു വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാര്‍. നമ്മുടെ വൈറോളജി ഇന്‍സ്റ്റിറ്റുട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. അക്കാര്യം പരിഗണിക്കും – മുഖ്യമന്ത്രി വ്യക്തമാക്കി.